എ.ആർ റഹ്മാന്റെ മായാജാലം ; തഗ് ലൈഫിലെ ഗാനങ്ങൾ പുറത്ത്

കമൽ ഹാസനും ചിമ്പുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന മണിരത്നം ചിത്രം തഗ് ലൈഫിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഇസൈപുയൽ എ ആർ റഹ്മാന്റെ മായിക സംഗീത സംവിധാനത്തിൽ 9 ഗാനങ്ങളാണ് ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ തഗ് ലൈഫിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.
ട്രെയിലറിൽ ഉൾപ്പെടുത്തിയിരുന്ന ‘വിൻവിളി നായകാ’ എന്ന ഗാനം ആലപിച്ചത് കമലിന്റെ മകൾ ശ്രുതി ഹാസനാണ്. കൂടാതെ അഞ്ചു വണ്ണ പൂവേ, അഞ്ചു വണ്ണ പൂവേ റീപ്രൈസ്, എങ്കെയോ, ഷുഗർ ബേബി, ജിങ്ക്ചാ, ലെറ്റ്‌സ് പ്ലേ, ഓ മാരാ, മൂത്ത മഴൈ എന്നിവയാണ് തഗ് ലൈഫിനായി എ.ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ.
അഞ്ചു വണ്ണ പൂവേ റീപ്രൈസ് എ.ആർ റഹ്മാൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഓഡിയോ ലോഞ്ചിൽ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറായിരുന്നു അതിഥിയായെത്തിയത്. കമൽ ഹാസനും, ചിമ്പുവിനുമൊപ്പം തൃഷ, അഭിരാമി, നാസർ, ജോജു ജോർജ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Read Also:സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് എഡിറ്റർ ഷമീർ മുഹമ്മദ്
ഇതിനകം റിലീസ് ചെയ്ത ജിങ്കുചാ, ഷുഗർ ബേബി എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. ജിങ്ക്ചാ എന്ന ഗാനം 4 കോടിയോളം കാഴ്ചക്കാരെയും ഷുഗർ ബേബി 90 ലക്ഷത്തോളവും കാഴ്ചക്കാരെയും യൂട്യൂബിൽ നേടിയിട്ടുണ്ട്. ജൂൺ അഞ്ചിന് തഗ് ലൈഫ് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.
Story Highlights :AR Rahman’s magic ; songs from Thug Life has eleased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here