Advertisement

സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാര്‍

4 hours ago
2 minutes Read
nurse

ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ (34) മരിച്ചത്. മസ്യൂനയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സ് ആയിരുന്നു. പത്തുമാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ 20ാം തിയതിയാണ് അപകടം നടക്കുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയ ലക്ഷ്മി മാലിന്യം കളയുന്നതിന് വേണ്ടിയാണ് പുറത്തേക്ക് പോയത്. ഈ സമയത്ത് അവിടെയുണ്ടായിരുന്ന മാന്‍ഹോളില്‍ വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വൃത്തിയാക്കുന്നതിനായി മാന്‍ഹോള്‍ തുറന്നു വച്ചിരിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നാട് വിദഗ്ദ ചികിത്സയ്ക്കായി അവിടെയുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Story Highlights : Malayali nurse dies after falling into manhole in Salalah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top