Advertisement

കൊച്ചി തീരത്തിനടുത്തെ കപ്പൽ അപകടം; കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും

4 days ago
2 minutes Read

കൊച്ചി കടൽ തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ച് അപകടത്തിൽ പെട്ട ലൈബിരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും. ഇന്ത്യൻ നേവിയും, കോസ്റ്റ് ഗാർഡും ചേർന്നാണ് ഓപ്പറേഷൻ നടത്തുക. കപ്പൽ മുങ്ങി താഴാതെ ഇരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്.

ഇവരുടെ സുരക്ഷയടക്കം ഉറപ്പ് വരുത്തിയാണ് രക്ഷപ്രവർത്തനം. 21 പേരെ ഇന്നലെ തന്നെ കപ്പലിൽ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലിൽ‌ വെച്ച് 28 ഡി​ഗ്രി ചരിഞ്ഞത്. കപ്പലിൽ നിന്ന് രാസ വസ്തുക്കൾ കടലിൽ പതിച്ചെന്ന സംശയത്തിൽ തീരദേശ മേഖലകളിൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിർദേശം തുടരുകയാണ്.

Read Also: സംസ്ഥാനത്ത് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കപ്പലിൽ നിന്ന് 9 കാർ​ഗോകൾ കടലിൽ വീണിരുന്നു. ​കാർ​ഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാ​ഗ്രത നിർദേശം നൽകിയിരുന്നു. കടലിൽ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അറിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights : Ship accident Kochi: Efforts to raise the ship will continue today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top