അവസാന അങ്കത്തിനൊടുവില്‍ വിതുമ്പി അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്; റയല്‍ മാഡ്രിഡ് ഇനി പുതിയ തട്ടകം

ബൂട്ട് കെട്ടി, കളി പഠിച്ചു വളര്‍ന്ന ആന്‍ഫീല്‍ഡില്‍ നിന്ന് മടങ്ങുന്നതിന് മുമ്പുള്ള ആ നിമിഷങ്ങള്‍ തികച്ചും വൈകാരികമായിരുന്നു. കരുത്തനായ പ്രതിരോധനിരക്കാരന്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ഇനി മുതല്‍ റയല്‍ മാഡ്രിഡിനായി കളിക്കും. ഇന്നലെയായിരുന്നു ക്രിസ്റ്റല്‍പാലസുമായി ലിവര്‍പൂളിന്റെ മത്സരം. അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ലിവര്‍പൂളിലെ അവാസന മാച്ച് ആയതിനാല്‍ തന്നെ ഏറെ വൈകാരികമായിരുന്നു ആന്‍ഫീല്‍ഡില്‍ മത്സരം കഴിഞ്ഞുള്ള നിമിഷങ്ങള്‍. അത്യന്തം വേദിനിക്കുന്നതും ആവേശകരവുമായ യാത്രയയപ്പ് ആണ് ആരാധകര്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന് നല്‍കിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തന്റെ ബാല്യകാലം ചിലവിട്ട കബ്ബുമായുള്ള വേര്‍പ്പെടല്‍ അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് ട്രന്റ് പിന്നീട് പറഞ്ഞു. 26 കാരനായ ലിവര്‍പൂള്‍ വൈസ് ക്യാപ്റ്റന്‍ ഞായറാഴ്ച്ച അവസാന വിസില്‍ മുഴങ്ങുമ്പോള്‍ കണ്ണീര്‍ വാര്‍ത്തു. ”എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം” ഇതായിരുന്നു അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ വാക്കുകള്‍. ഇന്നലത്തെ മത്സരം ഓരോ ഗോള്‍ വീതം അടിച്ച് ക്രിസ്റ്റല്‍ പാലസും ലിവര്‍പൂളും സമനിലയില്‍ പിരിയുകയായിരുന്നു.
Story Highlights: Arnold breaks down In Tears After last match in Liverpool
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here