Advertisement

കൊച്ചി ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ നൃത്ത പരിപാടിക്കിടെ സീലിങ് പൊട്ടിവീണു; നാല് കുട്ടികള്‍ക്ക് പരുക്ക്

3 days ago
2 minutes Read
girinagar

കൊച്ചി ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ സീലിങ് പൊട്ടിവീണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരുക്കേറ്റു. നാല് കുട്ടികള്‍ക്കും ഒരു രക്ഷിതാവിനുമാണ് പരുക്കേറ്റത്. കുട്ടികളെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ നൃത്ത പരിപാടിക്കിടെയാണ് അപകടം.

രാത്രി ഒന്‍പത് മണിയോടെയാണ് അപകടം. മൂന്ന് വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഒരു ഭാഗത്തെ സീലിങ് അടര്‍ന്ന് കുട്ടികളുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ അവിടെ ഉണ്ടായിരുന്നവര്‍ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : Ceiling collapse during dance performance at Girinagar Community Hall, Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top