Advertisement

ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

2 days ago
2 minutes Read
train

കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ കളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ റെയില്‍വെ ട്രാക്കില്‍ മരം ഒടിഞ്ഞുവീണു. റെയിവെ ട്രാക്കില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രണ്ടു ഭാഗത്തേക്കും ഉള്ള ഇലക്ട്രിക് ലൈനുകള്‍ പൊട്ടി നിലത്ത് വീണു. ആല്‍ മരമാണ് മറിഞ്ഞു വീണത്.

പല ട്രെയിനുകളും അങ്കമാലി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവില്‍ ഒരു ട്രാക്കിലെ ഗതാഗതം താത്കാലികമായി പുനഃസ്ഥാപിച്ചു. ഒരു ട്രാക്കിലെ ശിഖരങ്ങള്‍ പൂര്‍ണമായി മാറ്റി

കോഴിക്കോടും കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം.
മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നിലവില്‍ ഇവിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. തിരുവനന്തപുരം -മംഗലാപുരം എക്‌സ്പ്രസ് കടത്തിവിട്ടു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഗതാഗതം ഭാഗികമായിപുനഃസ്ഥാപിച്ചത്.

Story Highlights : Tree falls on track, causing power line to break; Train traffic to Ernakulam disrupted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top