ജാര്‍ഖണ്ഡില്‍ CPI – മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ വധിച്ചു

ജാര്‍ഖണ്ഡില്‍ CPI – മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതേഷ് യാദവിന് പരുക്ക് പറ്റിയതായി സേന അറിയിച്ചു. സംഘത്തില്‍ നിന്നും ആയുധ ശേഖരങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി വൈകിയായിരുന്നു ഏറ്റുമുട്ടൽ. നിതേഷ് യാദവിൻ്റെ നേതൃത്വത്തിലായിരുന്നു സംഘം.
എസ് എൽ ആർ റൈഫിൾ അടക്കം കണ്ടെടുത്തു. പാലാമു പൊലീസും സി ആർ പി എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കമാൻഡറെ വധിച്ചത്. ദൗന വനമേഖലയിൽ ഉണ്ടായ ഏറ്റു മുട്ടലിൽ ആണ് കൊല്ലപ്പെട്ടത് എന്ന് പാലാമു ഡി ഐ ജി വൈ എസ് രമേഷ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് കുന്ദൻ ഖേർവാറിനെ അറസ്റ്റ് ചെയ്തു.
Story Highlights : jharkhand maoist commander killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here