Advertisement

‘പിവി അൻവർ സിപിഐഎമ്മിനോട് ചെയ്തത് ക്രൂരമായ നിലപാട്; വഞ്ചനയുടെ പ്രതിനിധി’; ടികെ ഹംസ

2 days ago
2 minutes Read

പിവി അൻവറിനെതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഐഎം നേതാവ് ടികെ ഹംസ. പിവി അൻവർ സിപിഐഎമ്മിനോട് ചെയ്തത് ക്രൂരമായ നിലപാടാണ്. സ്വതന്ത്രന്മാരെ എടുക്കുമ്പോൾ ഇനി പരിശോധിക്കുമെന്നും ടികെ ഹംസ ട്വന്റിഫോറിനോട് പറഞ്ഞു. യുഡിഎഫിന് ബാധ്യതയായതുകൊണ്ടാണ് അവർ പിവി അൻവറിനെ മുന്നണിയിൽ എടുക്കാത്തതെന്നും ടികെ ഹംസ പറഞ്ഞു.

അൻവർ വഞ്ചനയുടെ പ്രതിനിധിയാണ്. പത്തുവർഷത്തോളം എംഎൽഎ ആക്കിയ പാർട്ടിയെ വിലകൽപ്പിച്ചില്ല. സ്വതന്ത്രന്മാരുടെ കാര്യത്തിൽ ഇനി മുൻകരുതൽ ഉണ്ടാകും എന്നും മുതിർന്ന ടി കെ ഹംസ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം കേന്ദ്രത്തിൽ നിന്ന് വരും. വ‍ഞ്ചനയ്ക്ക് ജനങ്ങൾ കൂട്ടുനിൽക്കില്ലെന്ന് ടികെ ഹംസ പറഞ്ഞു.

Read Also: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും; ഇടതുമുന്നണിയിൽ ചർച്ചകൾ ഊർജിതം

കോൺഗ്രസ് അഖിലേന്ത്യ തലത്തിൽ അമന്യോന്യം കാലുവാരിയും തമ്മിലടിച്ചുമാണ് നടക്കുന്നത്. അവർക്ക് ഐക്യത്തിൽ നിൽക്കാനും യോജിപ്പിച്ച് നിൽക്കാനും കഴിയുന്നില്ല. അവർ നന്നാകട്ടെയെന്നാണ് തങ്ങളുടെ വിചാരം. എന്നാൽ ഇന്ത്യ മുന്നണി ബിജെപിയെ എതിർക്കാൻ ശക്തിപ്പെടണമെന്നാണ് തങ്ങളുടെ അഭിപ്രായം. അഖിലേന്ത്യ തലത്തിൽ ഒരുമിച്ച് എതിർക്കുകയും ചെയ്യും.

Story Highlights : TK Hamsa lashes out at PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top