Advertisement

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; അപകടത്തിൽപ്പെട്ടത് മീൻ പിടിക്കാൻ പോയവർ

May 30, 2025
1 minute Read

കോട്ടയം പാറക്കകടവിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുൺ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. വെള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നം​ഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്.

വള്ളം മറിഞ്ഞതോടെ രണ്ടു പേരും വള്ളത്തിൽ ഏറെ നേരം പിടിച്ചു നിന്നെങ്കിലും വള്ളം മുങ്ങിയതോടെ ഇരുവരും മുങ്ങിപോവുകയായിരുന്നു. വള്ളത്തിൽ ഉണ്ടായിരുന്ന ജോഷി നീന്തി രക്ഷപ്പെട്ടിരുന്നു. ജോഷി രണ്ട് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് നീന്തി കരയിൽ കയറിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : Two people died after boat capsized at Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top