Advertisement

കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

2 days ago
2 minutes Read

കോഴിക്കോട് വടകര ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

Read Also: പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസ്; രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ

രാത്രി ഒമ്പത് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞതോടെ റഫീഖിനെ ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാർ ചേർന്ന് റഫീഖിനെ മാഹി ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചിരുന്നു. പരുക്ക് ഗുരുതരമാതിനാൽ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ റഫീഖ് മരിച്ചു.

Story Highlights : Auto driver died after auto overturned after falling into a pothole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top