Advertisement

‘നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമർപ്പിക്കും’; തൃണമൂൽ കോൺഗ്രസ്

2 days ago
2 minutes Read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ട്വന്റിഫോറിനോട്. എൻകൗണ്ടർ പ്രൈമിലാണ് സ്ഥിരീകരണം. തിങ്കളാഴ്ച പാർട്ടിയുടെ എല്ലാ നേതാക്കന്മാരോടും നിലമ്പൂരിൽ എത്താൻ പിവി അൻവർ നിർദേശം നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക നൽകുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

പിവി അൻവറിനോട് യുഡിഎഫും ഇടതുപക്ഷവും വഞ്ചന കാണിച്ചു. അദേഹത്തെ ഇല്ലാതാക്കൻ ശ്രമിച്ചിരിക്കുന്നുവെന്നത് ജനങ്ങൾ മനസിലാക്കി. സാധാരണക്കാരുടെ വികാരമാണ് അദേഹത്തെ മത്സരരംഗത്തേക്ക് എത്തിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.പിവി അൻവറിന് മത-സാമുദായിക നേതാക്കന്മാർ പിന്തുണ അറിയിച്ചിട്ടുണ്ട്. പിവി അൻവർ നിലമ്പൂരിൽ അത്ഭുതം സൃഷ്ടിക്കും. നിലമ്പൂരിന്റെ സുൽത്താനായി വീണ്ടും അൻവർ ജയിക്കുമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.

അൻവറിന്റെ വിജയത്തിനായി ടിഎംസി പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. നേരത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ പ്രതികരിച്ചിരുന്നു. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്നായിരുന്നു പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Story Highlights : TMC confirms PV Anwar will contest in Nilambur by-election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top