Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട; പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

2 days ago
3 minutes Read

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.( Two Students arrested with hybrid cannabis worth Rs 10 crore at Thiruvananthapuram airport)

Read Also: ജില്ലാ കളക്ടർമാരുടെ സഹായത്തിനായുള്ള ഡഫേദാർ തസ്തിക നിർത്തലാക്കുന്നു

എട്ട് പാഴ്‌സലുകളായാണ് കഞ്ചാവ് എത്തിച്ചത്. കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ഇത്രത്തോളം വലിയ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ആദ്യമായാണ്. പിടിയിലായ രണ്ട് പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. തുടർനടപടികളിലേക്ക് കസ്റ്റംസ് ഉടൻ കടക്കും.

Story Highlights : Two Students arrested with hybrid cannabis worth Rs 10 crore at Thiruvananthapuram airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top