Advertisement

അനൂപ് ജേക്കബ് എംഎൽഎയെ കബളിപ്പിക്കാൻ ശ്രമം; ബെംഗളൂരു വിജിലൻസിൽ നിന്നാണെന്ന പേരിൽ തട്ടിപ്പിന് ശ്രമം

2 days ago
1 minute Read

അനൂപ് ജേക്കബ് എംഎൽഎയെ കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു വിജിലൻസിൽ നിന്നാണെന്നും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുമെന്നും പറഞ്ഞ് ഇന്നലെ രാവിലെ ഫോൺ സന്ദേശം എത്തി. എംഎൽഎ രൂക്ഷമായി പ്രതികരിച്ചതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്തു. സംഭവത്തിൽ എംഎൽഎ കൂത്താട്ടുകുളം പോലീസിൽ പരാതി നൽകി.

മറ്റൊരു ഫോൺ നമ്പർ എംഎൽഎയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് ഉപയോ​ഗിച്ച് പലരെയും തട്ടിപ്പിനിരയാക്കിയെന്ന് പറഞ്ഞാണ് ഫോൺകോൾ വന്നത്. കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. പിന്നാലെ എംഎൽഎ രൂക്ഷമായി പ്രതികരിച്ചതോടെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും തട്ടിപ്പുകാർ ഫോൺ എടുത്തില്ല. സാമ്പത്തിക തട്ടിപ്പിന് എംഎൽഎയെ ഇരയാക്കാനുള്ള ശ്രമമായിരുന്നു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

Story Highlights : Attempt to deceive Anoop Jacob MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top