Advertisement

മാമന്നന് ശേഷം ഫഹദും വടിവേലുവും വീണ്ടും ; മാരീസൻ ടീസർ പുറത്ത്

2 days ago
3 minutes Read

മാമന്നൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായ ‘മാരീസന്റെ’ ടീസർ റിലീസ് ചെയ്തു. സുധീഷ് ശങ്കറിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരുവർക്കുമൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിത്താര, പി.എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, തുടങ്ങിയവരും മാറ്റ് സുപ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നുണ്ട്.

ടീസറിൽ ഫഹദ് ഫാസിലും വടിവേലുവും നടത്തുന്ന ഒരു ബൈക്ക് യാത്രയാണ് കാണിച്ചിരിക്കുന്നത് ഒരേ സമയം കോമഡിക്കും, ത്രില്ലിംഗ് മുഹൂർത്തങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒപ്പം ആടിടുതേ, വിളയാടിടുതേ എന്ന ഗാനം ഇരുവരും ആലപിക്കുന്നുണ്ട്.

യുവാൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കലൈസെൽവൻ ശിവാജിയാണ്. വി കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. മാമന്നനിലെ ഫഹദിന്റെ വില്ലൻ കഥാപാത്രത്തിന് തമിഴ് പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണം ലഭിച്ചിരുന്നു.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗദരിയാണ് മാരീസൻ നിർമ്മിക്കുന്നത്. റോഡ് ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ സരിഗമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടത്. ടീസർ രണ്ട് മണിക്കൂറിനുള്ളിൽ 5 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈയിലാണ് റിലീസിനൊരുങ്ങുന്നത്.

Story Highlights :After Mamannan, Fahadh and Vadivelu are back together; Maareesan teaser out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top