കുട്ടികളെപ്പോലെ കരഞ്ഞ് കോലിയും അയ്യരും, ട്രോഫിക്കായി പിടിവലി; എഐ വിഡിയോ ഹിറ്റാകുന്നു

18 സീസണുകളുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു അവരുടെ ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനിടെ, സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഒരു എഐ വീഡിയോയാണ് ശ്രദ്ധനേടുന്നത്. എഐ കോൺടെന്റ് ക്രിയേറ്ററും എഡ്യൂക്കേറ്ററുമായ ജദേഷ് വടക്കുംപുറം പ്രകാശ് സൃഷ്ടിച്ച ആനിമേറ്റഡ് വീഡിയോയിൽ, വിരാട് കോഹ്ലിയും പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യറും ഐപിഎൽ ട്രോഫിക്കായി കുട്ടികളെ പോലെ കരയുന്നതും പിടിച്ചുവലിക്കുന്നതുമാണ് കാണാൻ കഴിയുന്നത്. തിങ്കളാഴ്ച അപ്ലോഡ് ചെയ്ത ഈ വീഡിയോ ഇതിനകം തന്നെ 3,01,000-ലധികം പേരാണ് കണ്ടത്.
ഐപിഎൽ ത്രില്ലിങ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു മുന്നില്‍ ആറു റണ്‍സിനാണ് പഞ്ചാബിന് കിരീടം നഷ്ടമായത്. തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ ഫൈനലില്‍ ടീമിനെ എത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. പക്ഷേ ഇക്കുറി ഭാഗ്യം ശ്രേയസിനെ തുണച്ചില്ല. റെക്കോര്‍ഡ് തുകയായ 26.75 കോടി മുടക്കിയാണ് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചത്. പന്ത് കഴിഞ്ഞാല്‍ ഐപിഎലിലെ വിലയേറിയ താരം. ആ കോടികള്‍ പഞ്ചാബിന് പാഴായില്ലെന്ന് തന്നെ പറയാം.
11 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ ശ്രേയസ് ഫൈനലിലെത്തിച്ചു. കൊല്‍ക്കത്തെ കിരീടത്തിലെത്തിച്ച നായകന് കിരീടനേട്ടം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.വിജയത്തില്‍ കുറഞ്ഞതൊന്നും മനസിലില്ലെന്ന് മല്‍സരത്തിന് മുന്‍പ് ശ്രേയസ് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
Story Highlights : Virat Kohli finally lifting IPL trophy, AI videos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here