Advertisement

കോഴിക്കോട് ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

1 day ago
1 minute Read

കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഫറോക്ക് മണ്ണൂരിൽ ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽ ബൈക്ക് പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലു മണിയ്ക്കായിരുന്നു അപകടം. പരുക്കേറ്റ ജ​ഗദീഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദ​ഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Story Highlights : Bike rider died in bus accident in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top