Advertisement

ഒരു വയസുള്ള കുഞ്ഞിന് കൊടുത്തത് 72കാരനുള്ള മരുന്ന്: കുഞ്ഞ് ബോധരഹിതനായി; അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്കെതിരെ പരാതി

23 hours ago
2 minutes Read
wrong medication and treatment kottathara hospital

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്‍ ദമ്പതികളുടെ ഒരു വയസുള്ള ആണ്‍കുട്ടിക്കാണ് ചികിത്സ മാറിയത്. (wrong medication and treatment kottathara hospital)

കഴിഞ്ഞദിവസമാണ് നെല്ലിപ്പതി സ്വദേശികളായ സ്‌നേഹ-അരുണ്‍ ദമ്പതികളുടെ മകനെ പനിയെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുഞ്ഞ് ഇടയ്ക്കിടെ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രി മാറ്റണമോ എന്ന് അധികൃതരോട് ചോദിച്ചിരുന്നു. ഇവിടെത്തന്നെ ചികിത്സ തുടരാമെന്ന് അറിയിച്ച ഡോക്ടര്‍സ് കുഞ്ഞിന് മരുന്ന് ഫാര്‍മസിയില്‍ നിന്ന് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

Read Also: മഹുവ മൊയ്ത്ര വിവാഹിതയായി; വരന്‍ ബിജെഡി മുന്‍ എംപി പിനാകി മിശ്ര

ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

Story Highlights : wrong medication and treatment kottathara hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top