Advertisement

ഷിബിന്‍ വധക്കേസ്: ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്

14 hours ago
2 minutes Read
shibin

കോഴിക്കോട് വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

നാദാപുരം വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 2024 ഒക്ടോബറില്‍ ഇസ്മയില്‍ ഉള്‍പ്പെടെ 7 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഫലം ഉണ്ടായില്ല.

പ്രതിയെ നാട്ടിലെത്തിക്കുന്നതില്‍ നാദാപുരം പൊലീസ് അമാന്തം കാണിക്കുന്നു എന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റെഡ് ക്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22നാണ് 19 കാരനായ ഷിബിന്‍ കൊല്ലപ്പെട്ടത്.

Story Highlights : Shibin murder case: Red Corner Notice issued for first accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top