Advertisement

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

10 hours ago
2 minutes Read

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവതിക്ക് ദാരുണാന്ത്യം. ഇരുചക്ര വാഹനം കുഴിയിൽപ്പെട്ട് റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ജയന്തി മാർട്ടിൻ(37) ആണ് മരിച്ചത്. കരുവപ്പാറ സെൻറ് പോൾസ് സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. (Woman dies after falling into pothole on Palakkad)

ഭർത്താവുമായി ഇരുചക്ര വാഹനത്തിൽ പോകവെയാണ് അപകടം. ​ഗുരുതരമായ പരുക്കേറ്റിരുന്നു ജയന്തിയ്ക്ക്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും.

Story Highlights : Woman dies after falling into pothole on Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top