Advertisement

ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ

12 hours ago
1 minute Read

യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ടുപേരാണ് എക്‌സൈസിൻ്റെ പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങല്‍ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാല്‍, മുനമ്പത്ത് താഴ അഭിലാഷ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 11.15 ഓടെ നടന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 3.5 ലിറ്റര്‍ വാറ്റ് ചാരായം, 50 ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവ സഹിതമാണ് പിടികൂടിയത്. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. മൂന്നരലിറ്റര്‍ ചാരായം, അന്‍പത് ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പിടികൂടിയത്.

Story Highlights : youth congress president arrested with alcohol

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top