Advertisement

വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ടു; വയനാട് നാട്ടുകാർക്ക് പരുക്കേറ്റു

8 hours ago
1 minute Read

വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ട് നാട്ടുകാർക്ക് പരുക്കേറ്റു. കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കുളിവയൽ സ്വദേശി ജസീം എന്നിവർക്കാണ് പരുക്കേറ്റത്. എയർഗണിന്റെ പെല്ലറ്റ് കൊണ്ടാണ് രണ്ട് പേർക്കും പരുക്കേറ്റത്. വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. അറക്കാൻ കൊണ്ടുവന്ന പോത്ത് ആണ് വിരണ്ടോടിയത്.

പോത്തിന് നേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർക്കുന്നതിനിടെയാണ് വെടി മാറി നാട്ടുകാരായ രണ്ട് പേർക്ക് കൊണ്ടത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്നലെ രാത്രിയാണ് പോത്തിനെ അറക്കാനായി എത്തിക്കുന്നത്. ഇതിനിടെയാണ് വിരണ്ടോടിയത്. വനംവകുപ്പും നാട്ടുകാരും പോത്തിനെ നിരീക്ഷിച്ച് വരുകയായിരുന്നു.

Read Also: കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

പെല്ലറ്റ് ചിതറുന്ന വിധത്തിലുള്ള തോക്കാണ് പോത്തിനെ വെടിവെക്കാൻ ഉപയോഗിച്ചത്. വെടിയുതിർക്കുന്ന ഘട്ടത്തിൽ നാട്ടുകാരോട് മാറി നിൽക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് നാട്ടുകാർക്ക് പരുക്കേറ്റത്. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണ് വെടിയേറ്റത്.3

Story Highlights : Locals were injured in Wayanad Panamaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top