നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

തമിഴ് നാട് നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് ആക്രമണം. കാട്ടാന ശല്യം ഉണ്ടാകുന്ന പ്രദേശത്താണ് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചത്. മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ന് വൈകിട്ട് കാട്ടാന റോഡിലിറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല. ഉടൻ കാട്ടാന ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വന്യമൃഗ ശല്യ രൂക്ഷമാണിവിടെ.
Story Highlights : One died in wild elephant attack in Nilgiris
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here