മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. ഇന്നലെയാണ് അപകടം നടന്നത്. കാർ വേഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു.
Read Also: വിരണ്ടോടിയ പോത്തിന് വെച്ച വെടി മാറി കൊണ്ടു; വയനാട് നാട്ടുകാർക്ക് പരുക്കേറ്റു
പിന്നിലെ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാൾ കൂടി തെറിച്ചുവീഴുകയായിരുന്നു. കാറിൽ നിന്ന് തെറിച്ചുവീണവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടില്ല. വാഹനത്തിന്റെ ഡോർ ശരിയായി ലോക്ക് ചെയ്യാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ നാട്ടുകാരും ഓടികൂടി. പിന്നാലെ തെറിച്ചുവീണവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Story Highlights : Two people fell from moving car in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here