“വ്യസനസമേതം ബന്ധുമിത്രാദികൾ” ജൂൺ 13-ന് തീയറ്ററുകളിൽ

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ”
ജൂൺ പതിമൂന്നിന് ഐക്കൺ സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും , ട്രെയ്ലറും എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു.
” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.എഡിറ്റർ-ജോൺകുട്ടി,സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി,ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ് പി,ശ്രീനാഥ് പി എസ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്ദിപുലം.
Story Highlights : “Vyasanasametham Bandumitradikal” in theaters on June 13th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here