പശ്ചിമേഷ്യ യുദ്ധഭീതിയില്‍; കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പൊന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിലയിരുത്തല്‍. (gold price hiked kerala june 14)
18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7626 രൂപയാണ് നല്‍കേണ്ടി വരിക. സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് 120 രൂപയുമായി. പശ്ചിമേഷ്യയിലെ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണത്തിനൊപ്പം കുതിച്ചുയരുകയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Story Highlights : gold price hiked kerala june 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here