Advertisement

‘ആക്രമണം തുടർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരും’; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

11 hours ago
1 minute Read
iran

ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്റ് മസൂദ് പെസഷ്സ്കിയാൻ. ഇസ്രയേൽ ആക്രമണം തുടർന്നാൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരും. ആക്രമണം തുടങ്ങിയത് ഇറാൻ അല്ലെന്നും പ്രസിഡന്റ് മസൂദ് പറഞ്ഞു. വലിയ നാശനഷ്ടമാണ് ഇസ്രേൽ ആക്രമണത്തിൽ ഇറാനു സംഭവിച്ചത്. ആക്രമണത്തിന് ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും നിലനിൽപ്പിന്റെ പോരാട്ടമാണിതെന്നുമാണ് നെതന്യാഹു നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.

അതേസമയം , ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ യുദ്ധസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ മൂന്ന് വിമാനത്താവളങ്ങളായ ടെഹ്റാനിലെ മെഹ്റാബാദ് ,കാരജ്, ഇമാം ഖൊമെനി എന്നിവിടങ്ങൾ ആക്രമിക്കപ്പെട്ടു.ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും നിർത്താമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി വ്യക്തമാക്കിയിരുന്നുവെങ്കിലും ലോകരാജ്യങ്ങളുടെ അഭ്യർഥനകൾ തള്ളി ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണ്.

Story Highlights : Iranian President warns Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top