Advertisement

കാലവർഷം ശക്തമാകുന്നു; തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം

8 hours ago
2 minutes Read

മഴ തുടങ്ങിയതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ തീരമേഖലകളിലാണ് കടലാക്രമണം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കാലവർഷം ശക്തമായതോടെ കടലാക്രമണവും അതിരൂക്ഷമായിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയുടെ തീരദേശ പ്രദേശമായ വെട്ടുകാട്, ശംഖുമുഖം, കൊച്ചുതോപ്പ് മേഖലകളിലാണ് കടലാക്രമണം രൂക്ഷം. പല വീടുകളും കടലെടുത്തു . കാലവർഷം ശക്തമായതോടെ കടൽ പ്രക്ഷുബ്ധമാണ്.എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളായ എടവനക്കാട്, ഞാറക്കൽ, നായരമ്പലം, കണ്ണമാലി എന്നിവിടങ്ങളിൽ കടൽക്ഷോഭം ശക്തം. വീടുകളിൽ വെള്ളം കയറി

കടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേരളതീരത്ത് നാളെ രാത്രിവരെ കടലക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന് ദേശിയ സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയുടെ ഭാഗമായി കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights : Monsoon is intensifying; sea waves are severe in coastal areas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top