Advertisement

പന്നിക്കെണി മരണം; താമരക്കുളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ

12 hours ago
2 minutes Read
sivankutty

ആലപ്പുഴ താമരക്കുളത്ത് പന്നിക്കെണിയിൽപ്പെട്ട് കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താമരക്കുളം പഞ്ചായത്തിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. പഞ്ചായത്തിന്റെ അനാസ്ഥ ആരോപിച്ചാണ് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. മരിച്ച കർഷകൻ ശിവൻകുട്ടി കെ പിള്ളയുടെ സംസ്കാരം നാളെയാണ് നടക്കുക.

ഇന്നലെ രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോകുന്ന സമയത്തായിരുന്നു മറ്റൊരാളുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടി പിള്ളക്ക് ഷോക്കേറ്റത്. ഫോണിൽ വിളിച്ചിട്ട് ശിവൻകുട്ടി പിള്ളയെ കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഈ സമയത്താണ് കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കർഷകന്റെ മരണത്തിനിടയാക്കിയ വൈദ്യുത പന്നിക്കെണി വെച്ച ജോൺസൺ നൂറനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ജോൺസണിനെതിരെ നരഹത്യാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Story Highlights : Death in pig trap; BJP hartal tomorrow in Thamarakulam panchayat at Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top