Advertisement

‘ഇറാനെതിരെ ട്രംപിന്റെ പ്രസ്താവന അപലപനീയം; ഇസ്രയേൽ അനുകൂല വിദേശനയം കേന്ദ്രം ഉപേക്ഷിക്കണം’: സിപിഐഎം പി ബി

2 days ago
2 minutes Read

അമേരിക്കയ്ക്കും മറ്റ് G7 രാജ്യങ്ങൾക്കും യുദ്ധവെറിയെന്ന് സിപിഐഎം പിബി. ആധിപത്യം സ്ഥാപിക്കാൻ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്രയേലിനെ ഉപയോഗിക്കുന്നു. G7 ഉച്ചകോടി ഇറാനെ കുറ്റപ്പെടുത്തുന്നത് അപലപനീയം.

അമെരിക്ക- ഇസ്രയേൽ അനുകൂല വിദേശ നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. യു എസ് പ്രസിഡന്റിന്റെ പ്രസ്‌താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐഎം പി ബി പ്രസ്‌താവനയിൽ പറയുന്നു.

ആധിപത്യം സ്ഥാപിക്കാൻ അമേരിക്കയും പാശ്ചാത്യസാമ്രാജ്യത്വവും ഇസ്രയേലെന്ന തെമ്മാടി രാഷ്ട്രത്തെ ഉപയോഗിക്കുന്നു. കേന്ദ്രസർക്കാർ അമേരിക്ക – ഇസ്രയേല്‍ അനുകൂലമായ വിദേശനയ നിലപാട് ഉപേക്ഷിക്കണം. ഇത്തരം പ്രസ്താവനകൾ പശ്ചിമേഷ്യൻ മേഖലയെ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുന്നു.

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ ഉത്തരവാദിത്വം ഇസ്രയേലിന്.അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണാത്മക പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും സിപിഐഎം പി ബി പ്രസ്‌താവനയിൽ പറഞ്ഞു.

Story Highlights : cpim pb aginst israel iran attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top