Advertisement

അശ്ലീല വീഡിയോ കാണിച്ച് 12കാരിയെ 2022 മുതൽ 2023 വരെ പീഡിപ്പിച്ചു; മലപ്പുറത്ത് 60കാരൻ കൃഷ്ണന് 145 വർഷം കഠിന തടവ് ശിക്ഷ

1 day ago
1 minute Read

12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 വയസുകാരന് 145 വർഷം കഠിന തടവ് ശിക്ഷ. മലപ്പുറം അരീക്കോട് കാവനൂർ സ്വദേശി പള്ളിയാളിതൊടി കൃഷ്ണൻ (60) ന് എതിരെ മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.

തടവിന് പുറമെ 8.77 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകണം. അശ്ലീല വീഡിയോ കാണിച്ചാണ് ഗുരുതര പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയത്. 2022 മുതൽ 2023 വരെ ഒരു വർഷമാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മലപ്പുറം വനിതാ സ്റ്റേഷനാണ് കേസിൽ അന്വേഷണം നടത്തിയത്.

Story Highlights : Malappuram rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top