Advertisement

‘കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകർ, ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ LDFന് ലഭിക്കും’: പി രാജീവ്

8 hours ago
2 minutes Read

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മോദി പ്രചാരകരെന്ന് മന്ത്രി പി രാജീവ്. നിലമ്പൂരിൽ യൂഡിഎഫ് മത രാഷ്ട്രവാദികളായി കൂട്ടുകെട്ട്. മത രാഷ്ട്രവാദികളെ വെള്ളപൂശാൻ പ്രതിപക്ഷ നേതാവ് തയ്യാറായി. മത രാഷ്ട്രീയ വാദികളുമായി കൂട്ടുകൂടിയ യുഡിഎഫിന് തിരിച്ചടിയുണ്ടാകും.

ലീഗിലെയും കോൺഗ്രസിലെയും മതനിരപേക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിക്കും. ഒരുവശത്ത് ജമാഅത്തെ ഇസ്ലാമിയായി കൂട്ടുകെട്ടും മറുവശത്ത് മോദി പ്രചാരകർ. പലകാര്യത്തിലും ഒന്നിച്ചെന്ന പോലെ തന്നെയാണ് എസ് യു സി ഐ നടത്തുന്ന ആശ സമരത്തിലും കോൺഗ്രസും ബിജെപിയും എന്നും മന്ത്രി പറഞ്ഞു.

അതേസമയം, സിഡ്കോ ആധുനിക വത്കരിക്കും. സംരംഭക വർഷം വഴി നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. സംരംഭക സമൂഹവും സർക്കാരും ഒന്നിച്ച് ആണ് മുന്നോട്ട് പോകുന്നത്. കെ സ്റ്റോർ വഴി സംരംഭകരുടെ ഉൽപന്നങ്ങൾ വിൽപ്പന നടത്തി എന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : p rajeev congress working committee acting as modi campaigner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top