Advertisement

ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം, സിപിഐഎം അതിന് പിന്തുണ നൽകുന്നു: രമേശ്‌ ചെന്നിത്തല

June 18, 2025
1 minute Read

എംവി ഗോവിന്ദന്റെ ആർഎസ്എസ് കൂട്ടുകെട്ട് പരാമർശം നിലമ്പൂരിൽ ആർഎസ്എസ് വോട്ട് കിട്ടാനുള്ള കള്ളക്കളിയെന്ന് രമേശ് ചെന്നിത്തല. ആർഎസ്എസുമായി സിപിഐഎമ്മിന് എക്കാലത്തും അന്തർധാര. ഇപ്പോഴത്തെ പരാമർശം എം സ്വരാജിന് വോട്ട് നേടാനുള്ള കൂർമ്മ ബുദ്ധിയാണെന്നും ചെന്നിത്തല വിമർശിച്ചു.

ബിജെപി ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം. സിപിഐഎം അതിന് പിന്തുണ നൽകുന്നു. നിലമ്പൂരിൽ യുഡിഎഫ് വിജയം സുനിശ്ചിതം. എൽഡിഎഫിന്റെ കള്ളപ്രചരണം ജനം തിരിച്ചറിയും. പിവി അൻവർ പിടിക്കുക എൽഡിഎഫ് വോട്ടുകൾ മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

എം സ്വരാജ് ഞങ്ങളെ പഠിപ്പിക്കേണ്ട. എം സ്വരാജ് എംവി ഗോവിന്ദനെക്കാൾ വളർന്നിട്ടില്ല. സ്വരാജ് പാർട്ടി സെക്രട്ടറി ആകുമ്പോൾ പഠിപ്പിക്കാൻ വന്നാൽ മതി. ചരിത്ര വസ്തുതകൾ ആർക്കും മറച്ചു പിടിക്കാനാവില്ല. എംവി ഗോവിന്ദൻ വീണിടിത്ത് കിടന്ന് ഉരുളുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി എം വിഗോവിന്ദന്‍ രംഗത്തെത്തി. ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ട് കെട്ട് ഇന്നലെയും ഇല്ല ഇന്നുമില്ല നാളെയും ഇല്ല. ഒരു ഘട്ടത്തിലും സിപിഐഎമ്മിന് ആർഎസ്എസുമായി രാഷ്ട്രീയ സഖ്യമില്ല.

കോൺഗ്രസ് അങ്ങനെ അല്ല, വിമോചന സമരത്തിൽ സഹകരിച്ചു .ആർഎസ്എസ് വോട്ട് വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപിച്ചിട്ടുണ്ട് മതനിരപേക്ഷ നിലപാടാണ് എന്നും സിപിഐഎം ഉയർത്തിപ്പിടിച്ചത് ആർഎസ്എസും കോൺഗ്രസും വടകരയിലും ബേപ്പൂരിലും സഖ്യമുണ്ടാക്കി .ആ സഖ്യത്തേയും ഇടതുപക്ഷം തോൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Ramesh chennithala against m v govindan rss contorversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top