‘നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകും; മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ’; ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഗകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
Read Also: നിലമ്പൂര്‍ വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി
കോരിച്ചൊരിയുന്ന മഴയിലും പ്രചാരണരംഗത്ത് വലിയ ആവേശം ഉണ്ടായിട്ടുണ്ട. കലാശക്കൊട്ടിലും, പര്യടനത്തിലും കുടുംബയോഗങ്ങളിലും നിരവധി ആളുകൾ എത്തി. അതുകൊണ്ട് ഏത് മഴുണ്ടെങ്കിലും അതിനെ അതിജീവിച്ച് ആളുകളെത്തി വോട്ട് രേഖപ്പെടുത്തുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
രാവിലെ 7 മണിക്ക് തന്നെ നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകൾ ആണ് മണ്ഡലത്തിൽ ഉള്ളത്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അൻവറിന് മണ്ഡലത്തിൽ വോട്ടില്ല. നിലമ്പൂർ ടൗൺ, നിലമ്പൂർ നഗരസഭ, പോത്തുകൽ, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണുള്ളത്.
Story Highlights : Aryadan Shoukath says there will be a historic majority in Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here