Advertisement

എം​ബാ​പ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

5 hours ago
2 minutes Read

റയൽ മാഡ്രിഡിൻ്റെ സ്റ്റാർ സ്ട്രൈക്കർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഗ്യാസ്ട്രോ എൻറൈറ്റിസ് (ആമാശയ- കുടൽ വീക്കം) ഗുരുതരമായതിനാലാണ് എംബാപെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് സ്പാനിഷ് ക്ലബ് അധികൃതർ വെളിപ്പെടുത്തി. പനി ബാധിച്ചതിനെ തുടർന്ന് മിയാമിയിൽ നടന്ന ക്ലബ് ലോകകപ്പിലെ അൽ ഹിലാലുമായുള്ള റയലിൻ്റെ ആദ്യമാച്ചിൽ എംബാപെ കളിച്ചിരുന്നില്ല. താരം ഫിറ്റ് അല്ലെന്നായിരുന്നു കോച്ച് അറിയിച്ചത്.

ഞായറാഴ്ച മെക്സിക്കൻ ക്ലബ്ബ് ആയ പച്ചൂക്കയ്ക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ കിലിയൻ എംബാപെ കളിക്കുമെന്ന് കോച്ച് സാബി അലൻ സോ അറിയിച്ചിരുന്നു. എന്നാൽ ടൂർണമെൻ്റിൻ ഒരു മത്സരം പോലും എംബാപെക്ക് കളിക്കാനാകില്ലെന്ന വിരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം നിരവധി പരിശോധനകൾക്ക് താരത്തെ വിധേയനാക്കി കൊണ്ടിരിക്കുകയാണ്.ഏതായാലും എംബാപ്പെയെ പോലൊരു മികച്ച താരത്തിൻ്റെ അഭാവം ക്ലബ്ബ് ലോകകപ്പിൽ ബാക്കിയുള്ള റയലിൻ്റെ മത്സര ഫലങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല.

Story Highlights : Kylian Mbappe: Real Madrid star admitted to hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top