Advertisement

‘മുഖ്യമന്ത്രി ആയിരുന്നു പ്രചാരണ നായകൻ, എം.വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല’; എ.വിജയരാഘവൻ

4 hours ago
2 minutes Read

ആർഎസ്എസുമായി ബന്ധപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ജനം എൽഡിഎഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരാമർശമുണ്ടായത്.ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിന്റെ എല്ലാം പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും എ വിജയ രാഘവൻ ട്വന്റിഫോറിനോട് പറഞ്ഞു.

കനത്ത പോളിംഗുണ്ടായത് നല്ല തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഫലമാണ്. എൽഡിഎഫ് സർക്കാർ അനുകൂല സ്വീകാര്യത നിലമ്പൂരിൽ കാണാൻ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരുന്നു പ്രചാരണ നായകൻ. വിവാദ സ്വാധീനം ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പോളിങ്ങിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മുന്നണികൾ. 74.37 ശതമാനം പോളിംഗ് ആണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. യുഡിഎഫിന് അനുകൂലമാകാവുന്ന വോട്ടുകൾ എല്ലാം കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രാഥമിക വിലയിരുത്തൽ. പോളിംഗ് അനുകൂലമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫും. അതേസമയം ഇരു വിഭാഗങ്ങളിലെയും അസംതൃപ്തർ തനിക്കൊപ്പം നിൽക്കുമെന്നാണ് പിവി അൻവർ തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചത്.

Story Highlights : A Vijayaraghavan reacts to M.V. Govindan–RSS controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top