വടകരയില്‍ നിന്ന് 13 വയസുകാരനെ കാണാതായി; കുട്ടി മാനന്തവാടിയിലെത്തിയതായി തെളിയിച്ച് സിസിടിവി ദൃശ്യങ്ങള്‍

കോഴിക്കോട് നിന്ന് 13 വയസുകാരനെ കാണാനില്ലെന്ന് പരാതി. വടകര ആയഞ്ചേരി അഷ്റഫിന്റെ മകന് റാദിന് ഹംദാനെയാണ് കാണാതായത്. മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. റാദിനായി കോഴിക്കോടും വയനാടും ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ് പൊലീസ്. (13 year old boy missing from vadakara)
ഇന്നലെ വൈകീട്ട് കുട്ടിയും പിതാവും കൂടി പുറത്തുപോകുന്നതിനിടെ തനിക്ക് ഒരു സാധനം വാങ്ങാനുണ്ടെന്ന് പറഞ്ഞ് കുട്ടി ഓടിമറയുകയും പിന്നെ കാണാതാകുകയുമായിരുന്നു. കുട്ടിയുടെ കൈയില്‍ കാര്യമായി പണമോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. കുട്ടി മാനന്തവാടിയിലേക്കുള്ള ബസില്‍ കയറിയെന്നും അമ്മയുടെ വീട്ടില്‍ പോകാനാനെന്ന് പറഞ്ഞ് ബസിലുണ്ടായിരുന്ന ഒരാളോട് പണം നല്കാന് അപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തി. ഇയാള്‍ കുട്ടിയ്ക്ക് പണം നല്കി.
Read Also: ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷന്റെ പരിശോധന; നടപടി തീരസംരക്ഷണ നിയമം ലംഘിച്ചെന്ന പരാതിയിൽ
മാനന്തവാടിയിലെ ഒരു കടയില്‍ കുട്ടി കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാണാതാകുമ്പോള്‍ കറുത്ത ടീഷര്‍ട്ടും കറുത്ത പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. റാദിന് ഹംദാനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക. അല്ലെങ്കില്‍ ബന്ധപ്പെടുക: ഫോണ്‍: 7034006085 ,9961336757
Story Highlights : 13 year old boy missing from vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here