Advertisement

അഹമ്മദാബാദ് വിമനാപകടം; 232 പേരുടെ മൃതദേഹം വിട്ടുനൽകി, ഇനിയും തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

June 22, 2025
1 minute Read

അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനൽകി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ആദ്യ സാമ്പിളിൽ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്. 270 പേരാണ് വിമാനാപകടത്തിൽ മരിച്ചത്.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റാൻ നിർദേശം നൽകി.

അച്ചടക്ക നടപടിയുടെ വിവരം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
തുടർന്നും വീഴ്ച വരുത്തിയാൽ ഓപ്പറേറ്റർ ലൈസൻസ് അടക്കം റദ് ചെയ്യുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നൽകി. ബാംഗ്ലൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് സമയം നീണ്ടതിലാണ് ഡിജിസിഎ എയർ ഇന്ത്യക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മെയ് 16,17 തീയതികളിൽ പറത്തിയ വിമാനങ്ങൾക്ക് പത്തുമണിക്കൂർ പറക്കൽ സമയമാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്നു എന്നാണ് കണ്ടെത്തൽ.
ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഡജിസിഎ നൽകിയിട്ടുള്ള നിർദേശം.

Story Highlights : Ahmedabad plane crash death DNA test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top