Advertisement

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും; തീരുമാനത്തിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം

6 hours ago
2 minutes Read
Iranian parliament recommends Strait of Hormuz closure

ഇറാന്‍ ആണവകേന്ദ്രങ്ങളിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്റെ സുപ്രധാന തീരുമാനം. കടലിടുക്ക് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുന്‍പ് പലതവണ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയോടെ അടിയന്തര അടച്ചിടലിനായി ഇറാന്‍ തയ്യാറെടുക്കുന്നത്. ഇറാന്റെ തീരുമാനം ഇന്ത്യയുടെ ഉള്‍പ്പെടെ എണ്ണ നീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. (Iranian parliament recommends Strait of Hormuz closure)

എണ്ണനീക്കത്തില്‍ ഏറെ തന്ത്രപ്രധാനമായ കപ്പല്‍പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും ഒമാനും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ സമുദ്രമാര്‍ഗ്ഗമുള്ള എണ്ണ വ്യാപാരത്തിന്റെ നാലിലൊന്നും മൊത്തം എണ്ണ നീക്കങ്ങളുടെ അഞ്ചിലൊന്നും നടക്കുന്നത് ഈ കടലിടുക്കിലൂടെയാണ്. ഇറാന്റെ തീരുമാനം എണ്ണ ഉത്പാദനമുള്ള രാജ്യങ്ങളേയും എണ്ണയുടെ ഉപഭോക്താക്കളായ രാജ്യങ്ങളേയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. കടലിടുക്ക് അടയ്ക്കുകയാണെങ്കില്‍ ഇന്ത്യയിലുള്‍പ്പെടെ എണ്ണ വില കുതിച്ചുയരാനാണ് സാധ്യത.

Read Also: ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി

വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 77 ഡോളറായിരുന്നു. ഏകദേശം അഞ്ച് മാസത്തിനിടയിലെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വിപണി തുറന്നാല്‍ എണ്ണ വിലയും ഗ്യാസ് വിലയും വീണ്ടും കുതിച്ചുയരാനാണ് സാധ്യത. മെയ് മാസത്തിന്റെ അവസാനം ബ്രെന്റ് ബാരലിന് 63 ഡോളറില്‍ താഴെയായിരുന്നു ക്രൂഡ് ഓയില്‍ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില കുതിച്ചുയരുന്നത്.

Story Highlights : Iranian parliament recommends Strait of Hormuz closure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top