നിലമ്പൂരാര്? മൂന്ന് മുന്നണികള്‍ക്കും അന്‍വറിനും അഭിമാനപോരാട്ടം; വോട്ടെണ്ണല്‍ സമഗ്ര കവറേജുമായി ട്വന്റിഫോര്‍

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍. എല്‍ഡിഎഫും യുഡിഎഫും വിജയപ്രതീക്ഷ പങ്കുവയ്ക്കുമ്പോള്‍ ഫലത്തില്‍ നിര്‍ണായക സ്വാധീനമാവുക പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ആയിരിക്കും. (Nilambur byelection result counting day Live blog live updates)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പ് എന്ന നിലയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും നിലമ്പൂര്‍ ഫലം നിര്‍ണായകമാണ്. ഭരണവിരുദ്ധ വികാരം അലയടിച്ചു എന്ന് തെളിയിക്കാന്‍ യുഡിഎഫ്, മൂന്നാം പിണറായി സര്‍ക്കാറിലേക്കുള്ള വാതില്‍ എന്ന് വിശേഷിപ്പിക്കാന്‍ എല്‍ഡിഎഫ്, ശക്തി തെളിയിച്ചു എന്ന് ഉറപ്പിക്കാന്‍ പി. വി അന്‍വറും. ഇങ്ങനെ രാഷ്ട്രീയ കേരളം സൂക്ഷ്മതയോടെ നോക്കുന്ന ഒട്ടനവധി ചലനങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കുമുള്ള സാധ്യത തേക്കിന്റെ നാട് ഒളിപ്പിക്കുന്നു.
Story Highlights : Nilambur byelection result counting day Live blog live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here