Advertisement

‘വി ഡി സതീശനോട് ഒരു വിരോധവും ഇല്ല, മുഖ്യമന്ത്രി രാജിവെക്കണം, ഷൗക്കത്തിന് വിജയാശംസകൾ ‘: PV അൻവർ

10 hours ago
2 minutes Read

ഷൗക്കത്തിന് വിജയാശംസകൾ, മുഖ്യമന്ത്രി പരാജയ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്ന് PV അൻവർ. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. UDF നെ പല തരത്തിലും സഹായിച്ചു. നേതൃത്വം ചതിച്ചു.

പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ല. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. തന്നെ അവഹേളിക്കുകയാണ് UDF ചെയ്തത്. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് മെമ്പർ ആക്കണ്ടതായിരുന്നുവെന്നും അൻവർ പറഞ്ഞു.

സിപിഐഎം നേതാക്കൾ പറഞ്ഞത് സർക്കാരിൻറെ വിലയിരുത്തൽ എന്നാണ്. അതിൽനിന്ന് പുറകോട്ട് പോവുകയാണ് നേതാക്കൾ. പിണറായിസവും മരുമോനിസവും ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി സഖാക്കളും തൊഴിലാളികളും സിപിഐഎമ്മിൽ നിന്ന് വിട്ടുപോയി. ആർഎസ്എസുമായി ചേർന്ന് കലാപ ശ്രമം നടത്തി.വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശം നടത്തി.

മലപ്പുറം കോഴിക്കോട് മലയോരഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല വേണം. തുരങ്ക പാത മരുമോന്റെ കൊള്ളയടി. 16 കിലോമീറ്റർ കൊണ്ട് മുണ്ടേരിയിൽ നിന്ന് മേപ്പാടിയിൽ എത്താം. ആ പാത പ്രൊപ്പോസൽ മരുമോൻ മുറിച്ചിടുകയാണെന്നും അൻവർ വിമർശിച്ചു.

Story Highlights : P V Anvar praises v d satheeshan nilambur win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top