Advertisement

മുസ്ലീം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ ആർക്കും കഴിയില്ല; പി കെ കുഞ്ഞാലിക്കുട്ടി

4 hours ago
2 minutes Read
muslim league

യുഡിഎഫിന്റെ തകർപ്പൻ ജയമാണ് നിലമ്പൂരിൽ ഉണ്ടായതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. അതിനാണ് മുസ്ലീം ലീഗ് പ്രാധാന്യം കൊടുക്കുന്നത്. ലീഗും യുഡിഎഫിനൊപ്പം നിലമ്പൂരിൽ വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്നു. ലീഗിന് അങ്ങിനെ പ്രവർത്തിക്കാൻ സാധിക്കൂ. ലീഗിന്റെ സംഘടനാശക്തി അങ്ങിനെയാണ്. ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ ആർക്കും കഴിയില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം കൊടുക്കുന്ന പാർട്ടി വളരെ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി ട്വന്റി ഫോറിനോട് പറഞ്ഞു.

രാഷ്ട്രീയമായി മുസ്ലീം ലീഗിനെ ക്ഷയിപ്പിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. മത സാമൂഹിക സാംസ്കാരിക സംഘടനകൾക്ക് എല്ലാ പിന്തുണയും കൊടുക്കും. അവരോട് സൗഹൃദത്തിലും പരസ്പര ബഹുമാനത്തിലുമാണ് ഇപ്പോഴും കഴിയുന്നത്. പക്ഷെ ലീഗിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് വേറെ തന്നെയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

Read Also: ‘പി വി അൻവറിന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; മത്സരിക്കേണ്ടത് നിലപാടുകൾ തമ്മിൽ’, ആര്യാടൻ ഷൗക്കത്ത്

ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ആകാശത്തിന് താഴെയുള്ള എല്ലാ കാര്യങ്ങളും വരും. പക്ഷെ ജനങ്ങൾ അതിനെയെല്ലാം വിലയിരുത്തും. കുറെ ആളുകൾ വന്ന് വർഗീയതയും ജാതിയും എല്ലാം പറയും എന്നാൽ ഇതൊന്നും ജനങ്ങളെ ബാധിക്കില്ലെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. പി വി അൻവർ കൂടെ നിൽക്കണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം യുഡിഎഫ് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : No one can weaken the power of the Muslim League: PK Kunhalikutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top