Advertisement

വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

17 hours ago
1 minute Read

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ ലേഖകൻ രാഗേഷ് കായലൂർ ( 51 ) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി മട്ടന്നൂരിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു.

കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. മൃതദേഹം കണ്ണൂർ ദേശാഭിമാനി ഓഫീസിലും, മട്ടന്നൂരിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാല് മണിക്ക് പൊറോറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരം.

Story Highlights : Deshabhimani Journalist passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top