Advertisement

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; നിരവധി പേർ ഒഴുക്കിൽപ്പെട്ടു

4 hours ago
1 minute Read
himachalpradesh

ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് പലയിടത്തും നദികൾ കരകവിഞ്ഞൊഴുകുന്നു. നിരവധിപ്പേരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ധർമ്മശാലയിൽ നിരവധി തൊഴിലാളികൾ ഒഴുക്കിൽപ്പെട്ടതായും വിവരം.സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. കുളു ജില്ലയിലെ ഗഡ്‌സ മേഖലയിലെ സൈഞ്ചിലെയും ശിലാഗറിലെയും ജീവ നല്ല, റെഹ്‌ല ബിഹാൽ എന്നിവിടങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.

കുളു ജില്ലയിലെ മണാലിയിലും ബഞ്ചാറിലും വെള്ളപ്പൊക്കമുണ്ടായി. കാംഗ്രയിലെ ഖനിയാര ഗ്രാമത്തിൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. നിരവധി വീടുകൾ, ഒരു സ്കൂൾ കെട്ടിടം, റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു.

അതേസമയം, ബിയാസ്, സത്‌ലജ് നദികളിലെ ജലനിരപ്പ് ഉയർന്നു. കൂടാതെ, മണ്ണിടിച്ചിൽ, അവശിഷ്ടങ്ങൾ വീഴൽ, കവിഞ്ഞൊഴുകുന്ന അഴുക്കുചാലുകൾ എന്നിവ കാരണം കാസയിൽ നിന്ന് സാംദോയിലേക്കുള്ള റോഡുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Story Highlights : flash floods in Himachal Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top