‘അമ്മ’യിൽ തെരഞ്ഞെടുപ്പ്: ഓഗസ്റ്റ് ആദ്യാവാരം നടത്താൻ തീരുമാനം, അഡ്ഹോക് കമ്മിറ്റി വാട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആദ്യാവാരം നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച രേഖകൾ വരണാധികാരികൾക്ക് ഉടൻ സമർപ്പിക്കും. നിലവിലെ അമ്മയുടെ അഡ്ഹോക് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു. ഓൺലൈനായി ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച കത്ത് ജൂലൈ നാലിനകം അമ്മ അംഗങ്ങൾക്ക് കൈമാറും. തെരഞ്ഞെടുപ്പ് വരെ ചുമതല ബാബുരാജിനാണ്.
പ്രസിഡന്റ് സ്ഥാനത്ത് തുടരാകാനില്ലെന്ന് മോഹൻലാൽ അറിയിച്ചതോടെയാണ് സംഘടനയിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഡ്ഹോക്ക് കമ്മറ്റിയുടെ കാലാവധി അവസാനിച്ചിരുന്നു. മോഹൻലാലിൻറെ നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ്. മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തി അഡ്ഹോക് കമ്മറ്റി അംഗങ്ങളെ എക്സിക്യുട്ടീവ് ഭാരവാഹികളാക്കുക അങ്ങനെ സങ്കീർണ്ണതകളൊഴുവാക്കി പുതിയ ഭരണസമിതി നിലവിൽ വരുമെന്ന് കരുതിയെങ്കിലും മോഹൻലാലിന്റെ അപ്രതീക്ഷിത നീക്കം പ്രതീക്ഷകളെ താളംതെറ്റിക്കുകയായിരുന്നു.
മുഴുവൻ പേരുടെയും പിന്തുണയുണ്ടെങ്കിൽ ചുമതല ഏറ്റെടുക്കാമെന്ന് മോഹൻലാൽ വാർഷിക ജനറൽ ബോഡിയിൽ അറിയിച്ചിരുന്നു. എന്നാൽ സദസ് കൈ ഉയർത്തി മോഹൻലാലിനെ ആവശ്യപ്പെട്ടപ്പോൾ പകുതി അംഗങ്ങൾ പോലും എത്തിയിട്ടില്ലല്ലോയെന്ന് മോഹൻലാലിന്റെ പരിഭവം. സമ്മർദ്ദങ്ങൾക്ക് മോഹൻലാൽ വഴങ്ങാതായതോടെ തിരഞ്ഞെടുപ്പെന്ന ആവശ്യം മോഹലാൽ തന്നെ മുന്നോട്ട് വെക്കുകയായിരുന്നു.
Story Highlights : Elections in AMMA association in first week of August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here