Advertisement

‘ഒരു തർക്കവും ഇല്ല’; ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് എം വി ശ്രേയാംസ്കുമാർ

3 hours ago
2 minutes Read

ആർജെഡി എൽഡിഎഫ് വിട്ടു പോകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ്കുമാർ.എൽഡിഎഫിൽ ഒരു തർക്കവുമില്ലെന്നും, ചിലർ അടിസ്ഥാനരഹിത പ്രചാരണങ്ങളാണ് നടത്തുന്നതെന്നും എം വി ശ്രേയാംസ്കുമാർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി 2026ലെ ഭരണതുടർച്ചയ്ക്ക് തടസമാകില്ലെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

“എൽഡിഎഫ് വിട്ടുപോകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ല. നിലമ്പൂർ യുഡിഎഫ് മാനദണ്ഡ മണ്ഡലമാണ്. മാറുന്ന കേരളത്തെ നയിക്കാൻ എൽഡിഎഫ് സർക്കാരിന് ദിശാബോധമുണ്ട്,” എം വി ശ്രേയാംസ്കുമാർ വ്യക്തമാക്കി.

അടുത്തിടെയാണ് ആർജെഡി സംസ്ഥാന അധ്യക്ഷനായി എം.വി. ശ്രേയാംസ്‌കുമാറിനെ വീണ്ടും തിരഞ്ഞെടുത്തത്. സംസ്ഥാന കൗൺസിലിൽനിന്ന് 50 അംഗ സംസ്ഥാനകമ്മിറ്റിയെയും ദേശീയ കൗൺസിലിലേക്ക് 20 പേരെയും തിരഞ്ഞെടുത്തു.

ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കേരളത്തിലെ ആർജെഡിയെ ശക്തിപ്പെടുത്തുമെന്ന് എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞിരുന്നു.

Story Highlights : MV Shreyams Kumar says BJP will not leave LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top