Advertisement

‘ഇവ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ല’; ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തിന് കേന്ദ്രമന്ത്രിമാരുടെ പിന്തുണ

8 hours ago
3 minutes Read
No need for socialism in India Shivraj Singh Chouhan

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് വ്യക്തമെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു. (No need for socialism in India Shivraj Singh Chouhan)

ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലെയെ പിന്തുണച്ച്, ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് അടിയന്തരാവസ്ഥകാലത്താണ്, ഇത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകള്‍ പുനഃപരിശോധിക്കാനുള്ള ആര്‍എസ്എസിന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു.

Read Also: ‘നിയമപരമായി മുന്നോട്ട് പോകാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്, കോടതിയിൽ പ്രതീക്ഷ’; ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സംവിധായകൻ

അതേസമയം ഇന്ത്യയില്‍ ഭരണഘടനയാണ് പരമോന്നതമെന്നും ജനാധിപത്യത്തിന്റെ മറ്റ് മൂന്നുതൂണുകളും അതിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അഭിപ്രായപ്പെട്ടു. ഭരണഘടന ഭേദഗതിവരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്, എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി വിധി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്മനാടായ മഹാരാഷ്ട്രയിലെ അമരാവതിയിലെ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചീഫ് ജസ്റ്റി സിന്റെ പരാമര്‍ശം.

Story Highlights : No need for socialism in India Shivraj Singh Chouhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top