Advertisement

SFI ദേശീയസമ്മേളനത്തിന് സ്കൂളിന് അവധി നൽകിയ സംഭവം; പ്രധാനാധ്യാപകന് അനുകൂലമായി AEOയുടെ റിപ്പോർട്ട്

2 days ago
2 minutes Read

എസ്എഫ്ഐ ദേശീയസമ്മേളനത്തിന് കോഴിക്കോട്ടെ സ്കൂളിന് അവധി നൽകിയ സംഭവത്തിൽ പ്രധാനാധ്യാപകന് അനുകൂലമായി AEO യുടെ റിപ്പോർട്ട്. സ്കൂളിൽ പ്രശ്നമുണ്ടാകാതിരിക്കാനാണ് ക്ലാസ് വിട്ടതെന്നാണ് റിപ്പോർട്ട്. പഠിപ്പ് മുടക്കെന്ന് കാണിച്ച് എസ്എഫ്ഐ കത്ത് നൽകിയിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിനാണ് അവധി നൽകിയിരുന്നത്.

ഡി ഇ ഒയുടെ ചുമതലയുള്ള സിറ്റി എ ഇ ഒ യാണ് റിപ്പോർട്ട് നൽകിയത്. ഡി ഡി ഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും. എസ്എഫ്ഐ പ്രവർത്തകർ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകിയത്. 8,9,10 ക്ലാസ്സുകൾക്കാണ് അവധി നൽകിയിരുന്നത്.

വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാൻ കഴിയില്ലെന്നായിരുന്നു ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നത്. നേരത്തെ കെഎസ്‌യു സമരത്തിൽ സ്കൂളിന് അവധി നൽകാഞ്ഞതിനെ തുടർന്ന് പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും നിസഹകരണമാണ് ഉണ്ടായതെന്നും ഹെഡ്മാസ്റ്റർ പറഞ്ഞിരുന്നു.

Story Highlights : kozhikode school leave AEO’s report in favor of the principal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top