Advertisement

ഡോ. ഹാരിസ് ഹസനെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ ഇല്ല: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

23 hours ago
2 minutes Read
DR HARRIS

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ ഹാരിസ് ഹസ്സന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ആരോഗ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.

ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിയ്ക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ഇല്ല. ഉപകരണങ്ങള്‍ വാങ്ങുന്ന രീതി കാലോചിതമായി പരിഷ്‌കരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. എച്ച്ഡിഎസിന്റെ ഫയല്‍നീക്കം സുഗമമാക്കണം, ഫയല്‍ കടന്നുപോകുന്ന തട്ടുകള്‍ കുറയ്ക്കണം എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മെഡിക്കല്‍ കോളജുകളില്‍ സമഗ്ര ഓഡിറ്റിംഗിനും ശിപാര്‍ശ ചെയ്യുന്നു.

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത നടപടിയിലേക്ക് കടന്നേക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത നടപടിയെടുത്താല്‍ പൊതുസമൂഹത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ അവമതിപ്പുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ താക്കീതിലൊതുക്കാനും അല്ലെങ്കില്‍ വിശദമായ റിപ്പോര്‍ട്ടിന് ശേഷം നടപടി ആലോചിക്കാമെന്ന് തീരുമാനിച്ച് വിഷയം തണുപ്പിക്കാനും ആലോചനയുണ്ട്.

Story Highlights : Investigation report on Dr. Haris Hasan’s revelations submitted to the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top