മിന്നിച്ച ക്യാച്ച്; കീസി കാര്‍ട്ടിയെ പോലും ഞെട്ടിച്ച് പന്ത് റാഞ്ചി പാറ്റ് കമ്മിന്‍സ്

വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും തമ്മില്‍ ഗ്രെനഡയിലെ സെന്റ് ജോര്‍ജില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എടുത്ത ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 286 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ എല്ലാവരെയും പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ ജോണ്‍ കാംബെല്‍ കീസി കാര്‍ട്ടി, കെയ്ഗ് ബ്രത്ത് വെയ്റ്റ്, റോസ്റ്റ്ണ്‍ ചെയ്സ് തുടങ്ങിയവര്‍ പുറത്തായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ ബോളില്‍ 12 ബോളുകളില്‍ നിന്ന് ആറ് റണ്‍സ് എടുത്ത നില്‍ക്കവെയായിരുന്നു ഏറെ പ്രയ്തനം വേണ്ടി വന്ന ക്യാച്ച്.
ആറ് റണ്‍സ് എടുത്ത് നില്‍ക്കവെയായിരുന്നു ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ വരവ്. ക്രീസില്‍ സ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുകയായിരുന്നു കീസിക്ക് ഉദ്ദേശിച്ച ലൈനും ലെങ്തും വേഗതയുമുള്ള ഒരു പന്താണ് കമ്മിന്‍സ് നല്‍കിയത്. ഈ പന്ത് പ്രതിരോധിക്കുന്നതിനായി കീസി കാര്‍ട്ടി മുന്നോട്ട് കുതിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി പന്ത് ബാറ്റില്‍ തട്ടി പൊങ്ങി. ഇതിനിടെ അദ്ദേഹത്തിന്റെ മുന്‍ പാഡില്‍ തട്ടി വായുവില്‍ പതുക്കെ ഉയര്‍ന്നു. ഒരു പുറത്താക്കലിനുള്ള അവസരം നോക്കി നിന്ന് പാറ്റ് കമ്മിന്‍സ് വേഗത്തില്‍ മുന്നോട്ട് കുതിച്ച് താഴേക്ക് ഡൈവ് ചെയ്ത് ടര്‍ഫില്‍ നിന്ന് ഒരു ഇഞ്ച് വ്യത്യാസത്തില്‍ കൈകളില്‍ പന്ത് ഉയര്‍ത്തി പിടിച്ചു. അത്ഭുതകരമായ ഒറ്റക്കയ്യന്‍ ക്യാച്ച്!. സഹകളിക്കാര്‍ പാറ്റ് കമ്മിന്‍സിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ നിരാശനായ കീസി കാര്‍ട്ടി ക്രീസ് വിട്ടു.
Story Highlights : Pat Cummins Takes One-Handed Diving Catch Of His Own Bowling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here