ഉപരാഷ്ട്രപതി തിങ്കളഴ്ച ഗുരുവായൂരിൽ; ദർശനത്തിന് നിയന്ത്രണം

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഗുരുവായൂരിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 7 ന് ക്ഷേത്രത്തിൽ രണ്ടുമണിക്കൂർ നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിെൻ്റെ ഭാഗമായി രാവിലെ 8 മുതൽ പത്തു മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.
വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുൻപോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹം മണ്ഡപങ്ങൾ ഏർപ്പെടുത്തും. ‘ക്ഷേത്രം ഇന്നർ റിങ്ങ്’ റോഡുകളിൽ അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും.
Story Highlights : Vice President to visit Guruvayur on Monday; restrictions on darshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here